English| മലയാളം

ആമുഖം

1958 ഏപ്രില്‍ 1- ന്  മൂവാറ്റുപുഴ നഗരസഭ രൂപീകൃതമായി. തുടര്‍ന്ന് ഒരു വര്‍ഷം മുനിസിപ്പല്‍ കൌണ്‍സിലിന് പകരം സ്പെഷ്യല്‍ ഓഫീസര്‍ ഭരണം നിര്‍വ്വഹിച്ചു. 1959 ഏപ്രില്‍ 1-ാം തിയതി തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സില്‍ അധികാരത്തില്‍ വന്നു. എന്‍.പരമേശ്വരന്‍ നായര്‍‍ ആയിരുന്നു ആദ്യ മുനിസിപ്പല്‍ ചെയര്‍മാന്‍. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന മുനിസിപ്പാലിറ്റിയായി ചരിത്രത്തില്‍ സ്ഥാനം നേടി.കിഴക്ക്: ആവോലി, ആരക്കുഴ പഞ്ചായത്തുകള്‍, പടിഞ്ഞാറ്: വാളകം, പായിപ്ര പഞ്ചായത്തുകള്‍, തെക്ക്: മാടായി, ആരക്കുഴ പഞ്ചായത്തുകള്‍, വടക്ക്: പായിപ്ര പഞ്ചായത്ത് എന്നിവയാണ്  നഗരസഭയുടെ അതിരുകള്‍. ഇടനാടിന്റെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ്‌വരകളും ഉള്‍ക്കൊളളുന്നതാണ് ഈ പ്രദേശം. 'ലാറ്ററേറ്റ് വിത്തൌട്ട് ബി ഹൊറിസോണ്‍' വിഭാഗത്തില്‍പ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമാണ് ഈ മണ്ണിന്റെ പ്രത്യേകത. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം, ശ്രീഭക്ത നന്തനാര്‍ ക്ഷേത്രം, കടാതികുര്യന്‍ മല, ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം, പുഴക്കരക്കാവ് ഭഗവതിക്ഷേത്രം, പള്ളിക്കാവ് ഭഗവതിക്ഷേത്രം, കിഴക്കേക്കര നരസിംഹ സ്വാമിക്ഷേത്രം, രാമംഗല ശിവക്ഷേത്രം, സെന്‍ട്രല്‍ ജുമാ മസ്ജിദ്, ഹോളിമാഗി അരമനപ്പള്ളി തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍.

 

പൊതുവിവരങ്ങള്‍

 

ജില്ല                                        : എറണാകുളം 
വിസ്തീര്‍ണ്ണം                               : 13.18 ച.കി.മീ
കോഡ്                                     : M070500 
വാര്‍ഡുകളുടെ എണ്ണം                 : 28  
ജനസംഖ്യ                                : 27595
പുരുഷന്മാര്‍                             ‍  : 13892
സ്ത്രീകള്‍                                   ‍  : 13703
ജനസാന്ദ്രത                              : 2093
സ്ത്രീ : പുരുഷ അനുപാതം             : 986
മൊത്തം സാക്ഷരത                   : 92.87
സാക്ഷരത (പുരുഷന്മാര്‍ )            : 95.83
സാക്ഷരത (സ്ത്രീകള്‍ )                  : 91.72
Source : Census data 2001