മൂവാറ്റുപുഴ കേരളത്തിലെ ഒരു പ്രധാന പട്ടണമാണ്. ഏകദേശം സമുദ്ര നിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തില്‍ കിഴക്കായി സ്ഥിതി ചെയ്യുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാര്‍), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാല്‍ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നതു ഇതിലെ ഒഴുകുന്ന പുഴയുടെ പേരും ആണ്.ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലില്‍ ചേരുന്നു .