വില്ലേജ് : വെള്ളൂര്‍ക്കുന്നം, മൂവാറ്റുപുഴ, മാറാടി
താലൂക്ക് : മൂവാറ്റുപുഴ
അസംബ്ലി മണ്ഡലം : മൂവാറ്റുപുഴ
പാര്‍ലമെന്റ് മണ്ഡലം : മൂവാറ്റുപുഴ
അതിരുകള്‍
കിഴക്ക്: ആവോലി, ആരക്കുഴ പഞ്ചായത്തുകള്‍, പടിഞ്ഞാറ്: വാളകം, പായിപ്ര പഞ്ചായത്തുകള്‍, തെക്ക്: മാടായി, ആരക്കുഴ പഞ്ചായത്തുകള്‍, വടക്ക്: പായിപ്ര പഞ്ചായത്ത്.
ഭൂപ്രകൃതി
ഇടനാടിന്റെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉള്‍കൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോണ്‍ വിഭാഗത്തില്‍പ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമാണ് ഈ മണ്ണിന്റെ പ്രത്യേകത.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം, ശ്രീഭക്ത നന്തനാര്‍ ക്ഷേത്രം, കടാതികുര്യന് മല, ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം, പുഴക്കരക്കാവ് ഭഗവതിക്ഷേത്രം, പള്ളിക്കാവ് ഭഗവതിക്ഷേത്രം, കിഴക്കേക്കര നരസിംഹ സ്വാമിക്ഷേത്രം, രാമംഗല ശിവക്ഷേത്രം, സെന്‍ട്രല്‍ ജുമാ മസ്ജിദ്, ഹോളിമാഗി അരമനപ്പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
മൂന്നോ നാലോ പിക്നിക് സ്പോട്ടുകള്‍ സ്ഥാപിച്ചും തടയണകൊണ്ടുണ്ടാക്കുന്ന ജലസംഭരണം കണക്കിലെടുത്ത് ബോട്ടിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയാല്‍ ടൂറിസത്തിന് സാധ്യതയുളള സ്ഥലമാണിവിടം.